Wednesday, April 15, 2015

വിഷ്ണുവിന്‍റെ വിഷമം...

വീണ്ടും ഒരു വിഷു കൂടി എത്തി..നന്മയുടെ പ്രഭാതങ്ങളെ മഞ്ഞയുടെ കുളിര്‍മയില്‍ കുളിപ്പിച്ച് കൊണ്ട് എങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു..കൊന്നപ്പൂക്കള്‍ വിഷ്ണുവിന് മനസ്സില്‍ മന്ദഹാസം വിരിയിക്കുന്ന ചാരുതയല്ല....മറിച്ച് മരണത്തിന്‍റെ സന്ദേശ വാഹകരാണ്....അഞ്ച് വര്‍ഷങ്ങള്‍ക്ക്  മുന്‍പ്‌ ഒരു വിഷുപ്പുലരിയിലാണ് പ്രിയ അവന്‍റെ ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി വിട പറഞ്ഞത്‌..പ്രഭാത സവാരിക്കിടെ മരണം ഒരു കാറിന്‍റെ രൂപത്തില്‍ വന്നു അവന്‍റെ മുന്നില്‍ നിന്ന്‍ അവളെ തട്ടിയെടുക്കുമ്പോള്‍ ചോര വാര്‍ന്ന്‍ വീണു കിടന്ന വിഷ്ണുവിന് ഒന്നുറക്കെ നിലവിളിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ആശുപത്രിക്കിടക്കയില്‍ ബോധം വന്നപ്പോള്‍ ആദ്യം പരതിയത്‌ അവളുടെ സമീപ്യമായിരുന്നു....അന്വേഷണങ്ങള്‍ക്ക് മൌനം മറുപടിയായപ്പോള്‍ പലപ്പോഴും ഭ്രാന്തെടുക്കുന്നത് പോലെ തോന്നി അവന്...ഒടുവില്‍ അവന് മുന്നില്‍ ആ സത്യം പറയുമ്പോഴും അവന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നില്ല...അവള്‍ തിരികെ വരുമെന്ന്‍ വിശ്വസിക്കാനാണ് അവന് തോന്നിയത്‌..അതിനേ അവന് കഴിഞ്ഞുള്ളു...

അഞ്ച് വര്‍ഷങ്ങള്‍ പക്ഷെ അവനെ ഒരുപാട് മാറ്റി..നഗരത്തിലെ തിരക്കുള്ള ഒരു വസ്ത്രക്കടയുടെ മുതലാളിയായ അവന്‍ ബിസിനസ്സില്‍ തന്‍റെ  പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പ്രിയയുടെ ഓര്‍മകളില്‍ നിന്നും വിടുതല്‍ തേടി. ഒരു പരിധി വരെ അതവന് സഹായകവും ആയിരുന്നു.. എന്നിരുന്നാലും ഇന്നും അവന്‍ കണിക്കൊന്നപ്പൂക്കള്‍ കാണുമ്പോള്‍ ആകെ അസ്വസ്ഥമാവുമായിരുന്നു...

മാര്‍ച്ച് മാസം മുതല്‍ പൂത്ത്‌ തുടങ്ങുന്ന കൊന്നമരത്തിന്‍റെ ദൃശ്യംഒഴിവാക്കാന്‍ അവനൊരു വഴി കണ്ട്പിടിച്ചു......ഒരൊളിച്ചോട്ടം..വേനലില്‍ നിന്ന്‍ ഒരു രക്ഷപെടല്‍ കൂടിയായി ഉത്തരേന്ത്യയിലെ ഒരു ഹില്‍ സ്റ്റേഷനിലേക്ക്....ഉറ്റ സുഹൃത്തായ രവിക്ക്‌ അവിടെ ഒരു റിസോര്‍ട്ട് ഉള്ളത് കൊണ്ട് താമസവും ഭക്ഷണവും കുശാലും...ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ വിഷ്ണു രവിയുടെ അടുത്തെത്തി...വിഷ്ണു എത്തിയതും രവി ഉഷാറായി...ബാല്യകാല സുഹൃത്തിന്‍റെ കമ്പനി അവനെന്നും ഉറ്റ്നോക്കിയിരിക്കുന്ന ഒന്നാണ്....കുട്ടിക്കാലത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു അല്പം ലഹരിയും നുണഞ്ഞിരിക്കുന്ന ആ സായാഹ്നങ്ങള്‍ അവനും കാത്തിരിക്കാറണ്ടായിരുന്നു.....കോളേജില്‍ നിന്നിറങ്ങിയപ്പോള്‍ ഉപേക്ഷിച്ച മദ്യം പിന്നെ ഈ ഒളിചോട്ടങ്ങളിലാണ് വിഷ്ണു പതിവാക്കിയത്...ചെന്നു കയറിയപ്പോള്‍ തന്നെ വിഷ്ണുവിന് മനസിലായി മീര സ്ഥലത്തില്ല എന്ന്. മീര ആരാണെന്നല്ലേ ...രവിയുടെ ഭാര്യ...അവളുണ്ടെങ്കില്‍ ഒരു കടലാസു കഷണം പോലും അസ്ഥാനത്ത്‌ കാണാത്ത വീട് അത്യാവശ്യം അലങ്കോലമായി കിടപ്പാണ്..മീരയുടെ അമ്മയ്ക്ക് സുഖമില്ലാഞ്ഞിട്ട് അവള്‍ കുറച്ച് ദിവസമായി നാട്ടിലാണ്..അത് കൊണ്ട് തന്നെ രവി പതിവിലും സന്തോഷത്തിലാണ്...കുട്ടിക്കാലത്തെ തന്നെ ഏറെ കുന്നായ്‌മകള്‍ കൂടെയുള്ള രവി വിവാഹ ശേഷം അടങ്ങി ഒതുങ്ങിയാണ് കഴിഞ്ഞ വരുന്നത്...അത് മീരയുടെ മിടുക്ക്..പലപ്പോഴും അത് അവളുടെ മുന്നില്‍ വച്ച് തന്നെ ഞാന്‍ തുറന്ന പറയാറുണ്ട്.....ഇതാ ഇപ്പോള്‍ മീര നാട്ടിലായത്‌ കൊണ്ട് അധികം നിയന്ത്രണങ്ങളൊന്നും ഇല്ലാതെ അടിച്ച് പൊളിക്കാം..അതാണ്‌ രവിയുടെ സന്തോഷത്തിന്‍റെ രഹസ്യം ...

അന്ന്‍ വൈകിട്ട് നിറചഷകങ്ങളുമായി ഇരിക്കുമ്പോള്‍ രവി അല്പം ആമുഖത്തോടെ തുടങ്ങി...മീര ഇല്ലാത്തതാണ് നീ അത് കൊണ്ട് മറിച്ചൊന്നും പറയരുത്.....എന്താണിവന്‍ പറഞ്ഞു വരുന്നതെന്ന്‍ മനസ്സിലാകാത്ത ഞാന്‍ മുഖം ചുളിച്ചു...ഒരു കള്ളച്ചിരിയോടെ അവന്‍ പറഞ്ഞു...മീര പോയിട്ട് കുറച്ചു ദിവസായില്ലേടാ..ഒരു ചേഞ്ചിനു ഞാന്‍ ചില്ലറ ചില പരിപാടികളൊക്കെ സംഘടിപ്പിക്കാറുണ്ടിവിടെ....റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ചില കുട്ടികള്‍ എന്നെ വൈകിട്ട് സഹായിക്കാന്‍ വരും മീരയില്ലാത്തത് കൊണ്ട്...വീണ്ടും ഒരു കള്ളച്ചിരി...കൂടെ ഒരു കണ്ണിറുക്കലും ..കാര്യം പിടികിട്ടിയ ഞാന്‍ ചിരിച്ചു.... ഉം...അതിനു ഞാനെന്ത് തടയിടാന്‍...നടക്കട്ടെ...ലഹരി ചെറുതായി തലയ്ക്കു പിടിച്ചു തുടങ്ങിയപ്പോഴേക്കും ചര്‍ച്ചകള്‍ പല വഴിക്കും സഞ്ചരിച്ചു...പണ്ട് കോളേജില്‍ വച്ച് പെണ്‍കുട്ടികളുടെ പുറകെ പോയതും തെറി കിട്ടിയതുമൊക്കെ പറഞ്ഞിരിക്കെ നല്ല മൂഡിലായി രണ്ടാളും...അപ്പോഴേക്കും ഡോര്‍ ബെല്‍ ശബ്ദിച്ചു...വാതില്‍ തുറന്ന രവിയോടൊപ്പം രണ്ട് സുന്ദരികളും അകത്തേക്കെത്തി ...രണ്ടാളെയും പരിചയപ്പെടുത്തിയ രവി അവരോടു ഡിന്നര്‍ ടേബിള്‍ തയ്യാറാക്കാന്‍ പറഞ്ഞു....പെണ്‍കുട്ടികള്‍ പോയ ഉടനെ അവന്റെ തോളില്‍ തട്ടിക്കൊണ്ട് വിഷ്ണു ചോദിച്ചു നീ ആളു കൊള്ളാമല്ലോ...രണ്ടാളെ ഒരുമിച്ച് മാനേജ് ചെയ്യാനോക്കെ തുടങ്ങിയോ ഇപ്പൊ...ചിരിച്ച് കൊണ്ട് രവിയുടെ മറുപടി വന്നു...."ഏയ്‌ ഇതിപ്പോ നമ്മള്‍ രണ്ടാളില്ലേ"...അപ്പോഴാണ്‌ അവന്റെ ആമുഖത്തിലെ മറുത്തൊന്നും പറയരുതെന്ന പ്രയോഗം എനിക്ക് കത്തിയത്...

പ്രിയ പോയതില്‍ പിന്നെ സ്ത്രീകളോടൊന്നും വലിയ അടുപ്പം കാണിക്കാതിരുന്ന അവന് അന്നും വലിയ ഒരു ആവേശം തോന്നിയില്ല. വേണ്ട അതൊന്നും ശരിയാവില്ല രവീ...എന്ന് പറഞ്ഞെങ്കിലും മനസ്സ്‌ പകുതി സമ്മതം മൂളിയിരുന്നു...ലഹരി കൂടി അല്പം ഉണ്ടായതിനാലാവാം...അത്താഴം കഴിഞ്ഞു സൊറ പറഞ്ഞിരിക്കുമ്പോഴേക്കും കിടക്ക വിരിച്ചിട്ടുണ്ടെന്ന്‍ പറഞ്ഞു പായലെത്തി...അത് പറയാന്‍ മറന്നു... വന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരാളാണ് പായല്‍..അല്‍പം  ഇരുണ്ട നിറവും അധികം തടിയുമില്ലാത്ത പ്രകൃതം....മറ്റവള്‍ സാക്ഷി..രണ്ട് പേരും ഉത്തര്‍പ്രദേശിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ്. തീരെ ചെറുതിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തു വരുകയാണ് രണ്ടാളും..പായല്‍ പറഞ്ഞത്‌ കേള്‍ക്കാത്ത താമസം എന്നാല്‍ നീ ചെല്ലൂ ....എനിക്ക് സാക്ഷിയോടോത്ത്‌  കുറച്ചു പണി ഉണ്ടെന്ന് പറഞ്ഞു രവി അവന്‍റെ മുറിയിലേക്ക്‌ ഊളിയിട്ടു..

വിശാലമായ കിടക്ക മുറിയിലേക്ക്‌ കടന്ന വിഷ്ണുവിനെ അനുഗമിച്ച്  അവളും കൂടെ ചെന്നു...താഴ്വരയ്ക്കഭിമുഖമായി നില്‍ക്കുന്ന മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ തണുത്ത കാറ്റ് വീശിയെത്തുന്നുണ്ടായിരുന്നു..കാറ്റിന്‍റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ജാലക വിരിപ്പിന് മുന്‍പ്‌ കണ്ടില്ലാത്ത ഒരു കള്ളച്ചിരി ഉണ്ടോ എന്നൊരു സംശയം. വാതിലടയുന്ന ശബ്ദം കേട്ട് തിരിഞ്ഞപ്പോള്‍ വിഷ്ണു കണ്ടത്‌ പായല്‍ വാതില്‍ താഴിട്ട ശേഷം അകത്തേക്ക് വരുന്നതാണ്...യാത്രാ ക്ഷീണവും ഒപ്പം അകത്താക്കിയ ലഹരിയും കിടക്കയിലേക്ക് വിഷ്ണുവിനെ ഒരുപോലെ ആകര്‍ഷിച്ചു...വിളക്ക് കണ്ട ഈയാം  പാറ്റയെപ്പോലെ അവന്‍ കിടക്കയിലേക്ക് ഒട്ടി...ഒരു പുഞ്ചിരിയോടെ അകത്തേക്ക് വന്ന പായല്‍ ജാലക വാതിലുകള്‍ കൂടി ബന്ധിക്കാനായി പോയപ്പോള്‍ വിഷ്ണു പറഞ്ഞു... "വേണ്ട അത് തുറന്ന്‍ തന്നെ കിടക്കട്ടെ..."പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ നിന്ന അവളോട്‌ ഇരിക്കാനായി അവന്‍ ആംഗ്യം കാണിച്ചു....തെല്ല് നാണത്തോടെ അവള്‍ ആ കിടക്കയുടെ ഓരത്തിരുന്നു...നീ കഴിച്ചുവോ? അവളോട്‌ എന്തെങ്കിലും ചോദിക്കണമല്ലോ  എന്ന്‍  കരുതി ചോദിച്ചു...പിന്നീടെന്തോക്കെയോ ചോദ്യങ്ങള്‍..മിക്കതിനും ഒറ്റ വാക്കില്‍ അല്ലെങ്കില്‍ ഒരു മൂളലില്‍ ഉത്തരം നല്‍കി അവള്‍ ..ഇതിനിടയിലെപ്പോഴോ അവന്‍ അവളുടെ കരങ്ങള്‍ അവനിലേക്കടുപ്പിച്ചു...മെല്ലെ മെല്ലെ അവളും ആ കിടക്കയിലേക്ക് വീണു...വിഷ്ണു മെല്ലെ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് തുടങ്ങി...ബലിഷ്ടമായ ആ കരങ്ങള്‍ പായലിന്‍റെ മൃദുല മേനിയില്‍ ചിത്രങ്ങള്‍ വരച്ച് തുടങ്ങി...കൂമ്പിയടയുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കിയ അവന്‍ അവളുടെ നെറുകയില്‍ ഒരു ചുടു ചുംബനം നല്‍കി. അവന്‍റെ നിശ്വാസത്തിന്‍റെ ഊഷ്മളത അവളെ കുളിരണിയിച്ചു. നെറുകയില്‍ നിന്നും അവന്‍റെ ചുണ്ടുകള്‍ അവളുടെ കണ്ണുകളിലേക്കും മെല്ലെ അവളുടെ അധരങ്ങളിലേക്കും നീങ്ങി...ഒപ്പം അവന്‍റെ കൈവിരലുകള്‍ അവളെ അനുഭൂതിയുടെ പുതുതലങ്ങളിലേക്ക്‌ എത്തിക്കുകയായിരുന്നു...അവളുടെ ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു.. ഇപ്പോള്‍ ആ താളം അവന് കേള്‍ക്കാം എന്നായി..അതവനില്‍ കൂടുതല്‍ ആവേശം പകര്‍ന്നു..ചുണ്ടുകളുടെ സ്നേഹം രസനകള്‍ ഏറ്റെടുത്തപ്പോഴേക്കും വിഷ്ണു അവളുടെ ധാവണി നീക്കിയിരുന്നു...ബ്ലൗസിന്റെ കുടുക്കുകള്‍ ഓരോന്നായി എടുക്കുമ്പോഴും അവന്‍റെ രസ മുകുളങ്ങള്‍ അവളുടെ നാവിന്‍റെ രുചി ആസ്വദിക്കുകയായിരുന്നു...അധികം വലിപ്പമില്ലെങ്കിലും ആകാരവടിവൊത്ത അവളുടെ മുലകള്‍ അവന്‍റെ കൈകള്‍ക്കുള്ളിലാവാന്‍ പിന്നീട് അധികം താമസമുണ്ടായില്ല....അവന്‍റെ  മൃദുവായ മസാജ് അവളുടെ മുലക്കണ്ണുകളെ ഉത്തേജിപ്പിച്ചപ്പോള്‍ അവള്‍ മറ്റൊരു ലോകത്തേക്ക് എത്തുകയായിരുന്നു. വിഷ്ണുവിന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകള്‍ വിട്ട് താഴേക്ക്‌ സഞ്ചരിക്കാന്‍ തുടങ്ങി....അവളുടെ കഴുത്തിലും തോളിലുമൊക്കെ ചുംബനവര്‍ഷം ചൊരിഞ്ഞുകൊണ്ട് വരുമ്പോള്‍ വിഷ്ണുവിന് എന്തോ ഒരസ്വസ്ഥത തോന്നിയോ?പായലിന്‍റെ ഗന്ധം അവന്‍റെ നസാരന്ദ്രങ്ങളിലെക്ക് അരിച്ചിറങ്ങവേ  പെട്ടെന്ന്‍ അവന്‍റെ മനസ്സ്‌ പിടയാന്‍ തുടങ്ങി...എന്താണ് കാരണമെന്ന് മാത്രം അവന് മനസിലായില്ല. ഏതോ ഒരദൃശ്യശക്തിയെപ്പോലെ അവന്‍റെ കൈകള്‍ അവളെ ബലമായി തള്ളി മാറ്റി..അപ്രതീക്ഷിതമായത് സംഭവിച്ചതില്‍ പകച്ചു പോയ പായലാകട്ടെ പെട്ടെന്ന്‍ ചാടിയെണീറ്റ് അവളുടെ വസ്ത്രങ്ങള്‍ നേരെയാക്കി ചോദ്യ ഭാവത്തില്‍ വിഷ്ണുവിനെ നോക്കി...... വെള്ളം എന്ന് ആംഗ്യം കാട്ടിയതും അവള്‍ ഗ്ലാസ്സിലെക്ക് ജഗ്ഗില്‍ നിന്നും വെള്ളം പകര്‍ന്നു നല്‍കി. ഒരിറക്കിന് അത് മുഴുവന്‍ കുടിച്ച് തീര്‍ത്ത അവന്‍ ബെഡില്‍ നിന്നും എണീറ്റു...ഒരു ഷീറ്റും തലയിണയും എടുത്ത് പുറത്തേക്ക് പോവുമ്പോള്‍ അവളോട് താഴിട്ടു കിടന്നോളാന്‍ പറയാനവന്‍ മറന്നില്ല..

ഹാളിലെ സോഫയില്‍ വന്നു കിടക്കവേ അവനാലോചിക്കുകയായിരുന്നു...എന്തിനു ഞാനിതിനു പോയി..?പ്രിയക്ക് തുല്യം പ്രിയ മാത്രമേ ഉള്ളൂ...അവളുടെ ഗന്ധമില്ലാതെ ?...ഇല്ല എനിക്ക് പറ്റില്ല... അവളല്ലാതെ മറ്റൊരാളോട് ഒത്തും ഇനി എനിക്ക് ഒരു ജീവിതം പറ്റില്ല...യൌവനം തീര്‍ന്നിട്ടില്ലാത്ത മകനൊരു തുണ തേടി വീണ്ടും ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് നടക്കുന്ന അമ്മയോട്‌ എന്ത് പറയും എന്നായിരുന്നു അപ്പോള്‍ വിഷ്ണുവിന്റെ വിഷമം...

Wednesday, October 30, 2013

പുനസമാഗമം

അവളെന്നെ വിട്ടു പിരിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു... മറക്കാനൊരുപാട് ശ്രമിക്കാറുണ്ട്... അപ്പോള്‍ ചോദിക്കും എന്തിനു മറക്കണം എന്ന്‍... .... ശരിയാണ് എന്തിനാണ് മറക്കുന്നത് .. എനിക്കും അതിനു വ്യക്തമായ ഒരുത്തരം കിട്ടിയിട്ടില്ല......അവളുടെ അഭാവം വേദനിപ്പിക്കുന്ന ഒരെകാന്തത ചിലപ്പോഴെങ്കിലും സമ്മാനിക്കുന്നത് കൊണ്ടാണോ? പക്ഷെ എന്റെ വിരസമായ ഏകാന്ത ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ആശ്വാസം അവളുടെ ഓര്‍മകളല്ലേ?...അവളുടെ എന്നതിനപ്പുറം അവളോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞ ചുരുങ്ങിയ ചില നിമിഷങ്ങളല്ലേ?..എന്നിട്ടും എന്തിന്? എന്തിന് മറക്കണം?..എനിക്കറിയില്ല.. അവളെന്നെ വിട്ടുപിരിഞ്ഞ ശേഷം മറ്റൊരു പെന്കുട്ടിയോടും ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം തോന്നിയിട്ടില്ല..എങ്കിലും ലക്ഷ്മി അവളോട്‌ എന്തോ ഒരു മമത തോന്നുന്നുവോ എനിക്ക്.. ഇനി അതാവുമോ എന്റെ രേവുവിനെ മറക്കണം എന്നൊരു തോന്നലിനു പിന്നില്‍ ? .. 

ഓ രേവുവിനെ  നിങ്ങള്‍ക്കറിയില്ലല്ലോ.. എന്റെ എന്റേത് മാത്രമായിരുന്ന രേവു.. എന്ന രേവതി...എന്റെ ജീവിതത്തിലേക്ക്‌ പെട്ടൊന്നൊരു ദിവസം അപ്രതീക്ഷിതമായി അവള്‍ കടന്നു വന്നത് ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു...അധികമൊന്നും സംസാരിക്കാത്ത ആ ചുരുണ്ട തലമുടിയും നീല കണ്ണുകളുമുള്ള ഇരുണ്ട നിറക്കാരി എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നല്‍ പ്രഥമ ദര്‍ശനത്തില്‍  തന്നെ എന്റെ ഉള്ളില്‍ നിറഞ്ഞു...
അധികം ആരോടും സംസാരിക്കാത്ത അവള്‍ മെല്ലെ മെല്ലെ എന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു.. ഒപ്പം അവളുടെ ഹൃദയത്തിലേക്ക്‌ ഞാനും ചേക്കേറുകയായിരുന്നു..കലാലയ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ കടന്നു പോയത് പെട്ടെന്നായിരുന്നു..പിരിഞ്ഞു നില്‍ക്കേണ്ടിവന്ന നിമിഷങ്ങളാണ് കൊഴിഞ്ഞ ദിനങ്ങളുടെ സൌന്ദര്യം കൂടുതല്‍ മനസ്സിലക്കിതന്നത്..ആ വിരഹം താങ്ങാന്‍ മനസിന്‌ അധികനാള്‍ കഴിയില്ലെന്നറിഞ്ഞ ഞാന്‍ അവളെ ഒരു താലിച്ചരടിന്റെ ഔപചാരികതയില്‍ ജീവിത സഖിയാക്കി....
മധുവിന്റെ ലഹരിയണയും മുന്നേ വിധി അവളെ എന്നില്‍ നിന്നകറ്റി..കടുത്ത നിരാശയിലാഴ്ന്ന ഞാന്‍ ജീവിതത്തിലേക്ക്‌ തന്നെ മടങ്ങി വരുമോ എന്ന്‍ വീട്ടുകാരും കൂട്ടുകാരും ഭയന്നു.. എങ്കിലും  മറ്റാരെയും പോലെ മെല്ലെ മെല്ലെ ഞാനും എല്ലാം മറക്കുമെന്നായിരുന്നു അവരുടെയൊക്കെ പ്രതീക്ഷ....അവരുടെ സ്നേഹത്തിനും ഉപദേശങ്ങള്‍ക്കും കുറെയൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും..ഒരുതരം അന്തര്‍മുഖത്വം എന്നില്‍ കുടിയേറുകയുണ്ടായി എന്ന പറയാം.

അങ്ങനെയിരിക്കേ ഒരു സായാഹ്നത്തിലെ അലസമായ പത്ര വായനക്കിടയിലാണ്..ആന്റിയില്ലേ എന്ന ചോദ്യം എന്റെ ശ്രദ്ധ തിരിച്ചത്..അമ്മയെ അന്വേഷിച്ചെത്തിയ അടുത്ത വീട്ടിലെ പുതിയ താമസക്കാരിക്കുട്ടി..അവളെക്കുറിച്ചാണ് ആദ്യം പറഞ്ഞത്‌....അകത്തുണ്ട് എന്ന ഉത്തരത്തോടൊപ്പം എന്റെ കണ്ണുകള്‍ തിരികെ പത്രത്തിലേക്ക് പോയി ...പിന്നീടും പല തവണ അവള്‍ വീട്ടിലേക്ക്‌ വന്നു..വരുമ്പോഴെല്ലാം ഒരുപാട് അമ്മയോട്‌ വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു.... അമ്മയ്ക്കും ഒരുപാട് പറയാനുണ്ടായിരുന്നു അവളെക്കുറിച്ച്..ആദ്യമൊക്കെ ഒട്ടും താല്പര്യം തോന്നിയില്ലെങ്കിലും മെല്ലെ മെല്ലെ ഞാന്‍ തന്നെ അറിയാതെ അവളെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന്‍ പറയാം...കുറെ നാളുകള്‍ കൊഴിഞ്ഞപ്പോഴേക്കും അവള്‍ എന്റെ വീട്ടിലെ ഒരംഗം പോലെയായിരുന്നു... അമ്മയോടോപ്പമുള്ള സല്ലാപങ്ങളില്‍ ചിലപ്പോഴൊക്കെ  ഞാനും ഒരു ഭാഗമായി മാറി..അതെനിക്ക് എന്തോ ഒരുന്മേഷം ഏകുന്നുണ്ടായിരുന്നു.....അന്ന് വൈകുന്നേരം അവളെത്തുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല...അനുവാദം ചോദിക്കാതെ തന്നെ കതകു തള്ളിതുറന്നു അകത്തേക്ക കയറിയ അവളോട് അമ്മയിവിടെയില്ലല്ലോ എന്നായിരുന്നു എന്റെ പ്രതികരണം.. അതിനെന്താ അനുവില്ലേ ഇവിടെ എന്നവളുടെ മറുചോദ്യം..അല്പം ചമ്മലോടെയൊരു ചെറു പുഞ്ചിരി ആയിരുന്നു എന്റെ മറുപടി..എന്തോ ഒരു പരിഭ്രമം എന്റെ ഉള്ളില്‍  ...അതെന്റെ മുഖത്ത് നിന്നും വായിചെടുതെന്നോണം അവള്‍ വീണ്ടും ചോദിച്ചു... എന്തേ അനുവിന് എന്നെ പേടിയുണ്ടോ..
ഒരുനിമിഷത്തെ മൌനം...ഒരു യുഗം പോലെ തോന്നി എനിക്കപ്പോള്‍ ...ഒരല്പനേരത്തെ കാത്തിരിപ്പിന് ശേഷം അവള്‍ വീണ്ടും..എന്തേ അനുവിന് എന്റെ മുഖത്തേക്ക്‌ നോക്കാന്‍ കൂടി പേടിയാണോ...ഇങ്ങനെയും ആണുങ്ങള്‍ ഉണ്ടോ ഇക്കാലത്ത്‌? ചോദിച്ച് കൊണ്ട് തന്നെ അവള്‍ എന്റെ കൈത്തലം കടന്നു പിടിച്ചു...

..മുംബൈയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും ഇതുവരെയുള്ള അവളുടെ ഒരു പെരുമാറ്റത്തിലും ഒരു ഗ്രാമീണ പെണ്‍കൊടിയുടേത്തില്‍ നിന്നും വ്യത്യാസം കണ്ടിരുന്നില്ല.. അത് തന്നെയായിരുന്നു അമ്മയ്ക്ക് അവളോടുള്ള പ്രത്യേക താല്പര്യവും...

പെട്ടെന്നുള്ള ഈ പ്രതികരണം അതുകൊണ്ട് തന്നെ എനിക്ക് എന്തോ ഒരസ്വസ്ഥതയുളവാക്കി...ചോദ്യഭാവത്തില്‍ ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി...അപ്പോഴാണ്‌ ശെരിക്കും ഞാന്‍ അവളുടെ കണ്ണുകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്...എവ്ടെയോ കണ്ട് പരിചയമുള്ള ആ നീല നയനങ്ങള്‍ എന്നെ മാടിവിളിക്കുന്നത് പോലെ തോന്നിയെനിക്ക്...നോക്കി നോക്കി നില്‍ക്കെ ഞാന്‍ അവളെ മെല്ലെ എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു...അപ്പോഴും അവളുടെ കണ്ണുകളിലേക്ക് തന്നെയായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍...അതെ അനു അവന്റെ രേവുവിനെ വീണ്ടും കണ്ടെത്തുകയായിരുന്നു...ലക്ഷ്മിയിലൂടെ ...ഞങ്ങളൊന്നാവുകയായിരുന്നു ...എന്നെന്നേക്കുമായി...

Saturday, September 18, 2010

എന്ന് തീരുമീ പരിഭവം...എന്റെ സുന്ദരിപ്പെണ്ണേ.

എന്ന് തീരുമീ പരിഭവം...എന്റെ സുന്ദരിപ്പെണ്ണേ...

എന്തൊക്കെയായാലും ഞാന്‍...നിന്റെ മാത്രമല്ലേ....നീയെന്റേതു മാത്രവും.......

വിശ്വസിക്കയെന്‍ ഹ്രിത്തിന്നൊരോ മിടിപ്പുമെന്നും...

നിനക്കായ് മാത്രമെന്ന്...എന്നും നിനക്കായ് മാത്രമെന്ന്...


എന്ന് തീരുമീ പിണക്കം....എന്റെ പൊന്നോമലേ......

എത്ര ദിനങ്ങള്‍ കൊഴിഞ്ഞാലും...എന്‍ മനസെന്നും നിനക്കുള്ളതല്ലേ...

നിന്നുള്ളമെന്റേതു മാത്രവും.എന്നുമെന്റേത് മാത്രവും....

അറിയുകയെന്‍ മിഴികളില്‍ ഉണര്‍വാകുന്നതെന്നും നിന്‍ രൂപമെന്ന്...

എന്നും നീ മാത്രമെന്ന്...


എന്ന് തീരുമീ മൌനം....എന്റെ പ്രിയ സഖീ....

ഇനിയും കാണാത്തതെന്തേ വിങ്ങുന്നൊരെന്‍ ചിത്തം..

തിരികെ വരില്ലേ നീയതിവേഗമെന്‍ ചാരെ...

കാത്തിരിയ്ക്കയാണു ഞാനെന്‍ പ്രിയേ...

പുഞ്ചിരിയൊടെന്നിലേക്കോടിയണയയുന്നൊരെന്‍ പ്രണയിനിയെയും കാത്ത്.....

Saturday, June 20, 2009

സാമീപ്യം

ഏറെനാളുകള്‍ കൊഴിഞ്ഞു പോയ്‌ ഞാനീ..
കലാലയത്തിരുമുറ്റം വിട്ടകന്നിട്ടെങ്കിലും.....
ഇന്നുമോര്‍ക്കുന്നു ഞാനീ അങ്കണത്തില്‍...
ചെലവിട്ടാസ്വദിച്ചോരോ നിമിഷങ്ങളും..
അതിലേറെയീ ചുറ്റുവട്ടമെനിക്ക്‌..
സമ്മാനിച്ച ഒരുപിടി കുഞ്ഞു നൊമ്പരങ്ങളും..
മനസ്സ്‌ പായുകയാണാ ഭൂതകാലത്തേക്ക്‌...
കടിഞ്ഞണില്ലാത്തൊരു കുതിരയെപ്പോലെ...
തെളിയുന്നെന്‍ മനസ്സിലോരോ രംഗവും..
അഭ്രപാളികളിലെഴുതിയൊരു ചിത്രം പോലെ...
തെളിമ നഷ്ടമായിട്ടിലേറെ പലതിനും..
അസ്വസ്ഥമായെന്‍ മനസ്സ്‌ പലപ്പൊഴും
മറവിതന്‍ മറ നീക്കി പുറത്തേക്ക്‌ വരികയാണ്‌..
മറക്കാന്‍ കൊതിച്ച പല നിമിഷങ്ങളും
ഇടയ്ക്കൊരു ചെറുപുഞ്ചിരി വിടര്‍ന്നുവോ എന്‍ ചുണ്ടില്‍?
മാഞ്ഞുപോയാ പുഞ്ചിരിപെട്ടെന്നെന്നില്‍ നിന്നും
ദൂരെനിന്നാ ആല്‍മരം കണ്ടതില്‍ പിന്നെ..
അതിന്‍ ചോട്ടിലായിരുന്നഭയം തേടിയിരുന്നതന്ന്‌..
പഠനമുറികള്‍തന്‍ വിരസതയില്‍ നിന്നും..
ഇനി നീ വരില്ലീ മരച്ചോട്ടിലേക്കൊരിക്കലും..
ഒരു വേള യാത്രകൂടി ചോദിക്കാതെ പോയില്ലേ
വിരസതയെന്തെന്നറിയാത്ത ലോകത്തേക്ക്‌..
ഇറ്റിരിക്കട്ടെ ഞാനിവിടേകനായ്‌...
നിന്നദൃശ്യസാമീപ്യം കൊതിച്ച്‌ കൊണ്ട്‌...

Friday, November 7, 2008

കാറ്റ്

പടിഞ്ഞാറിന്‍ ശോണിമ മറഞ്ഞു പോയി...
ഇടനാഴികളിലിരുള്‍ നിറഞ്ഞൂ...
ഇനിയും പുലരി വരും ...
പുലരുമെങ്ങും വെളിച്ചമെങ്കിലും...
ഇരുളകലില്ലെന്നുള്ളിലൊരിയ്ക്കലും..
പോയ്‌ മറഞ്ഞില്ലേയെന്‍ വിളക്ക്‌....
ഏറെയകലെയാണിന്നവള്‍ ..എന്നില്‍ നിന്നും..
പുറത്ത്‌ വീശുന്നൊരു തണുത്ത
കാറ്റെന്‍ജാലകത്തിലൂടെത്തി നോക്കുന്നു..
കാറ്റിനൊപ്പമെത്തുന്നൊരാ മുല്ലപ്പൂമണം..
ഒരു നിമിഷമെന്‍ മുഖം അമര്‍ത്തുന്നുവോ..
നിന്‍ മുടിച്ചുരുളുകളിലേക്ക്‌..
അത്‌ പകര്‍ന്നു തന്നൊരാ ആശ്വാസത്തില്‍..
കണ്ണുകളടയ്ക്കട്ടെ ഞാന്‍ ...
സ്വപ്നത്തിലേയ്ക്ക്‌ നീയെത്തുന്നതും കാത്ത്‌...

Thursday, June 19, 2008

ആഗ്രഹം...

ശാന്ത സുന്ദരമാമാ രാത്രിയില്‍...
കൈയകള്‍ കൂടി തലയണയാക്കി ...
മച്ചിലേക്ക്‌ കണ്ണും നട്ട്‌ ഞാന്‍ കിടന്നു..
നിദ്ര തലോടിയില്ലെന്‍ മിഴികളെ....
ചിന്തകളോരോന്നായി കടന്നു വന്നെന്‍...
മനസ്സിലപ്പോഴുമാ ആഗ്രഹം ബാക്കിയായി...
ആത്മാര്‍ത്ഥമായാഗ്രഹിച്ച്‌ പോയി ഞാന്‍...
ഇപ്പോഴവളുണ്ടായിരുന്നെങ്കിലെന്നരികില്‍...
ഇനിയുമെത്ര നാളീ ഏകാന്തത... ??
മരിയ്ക്കുന്നില്ലെന്‍ ചിന്തകളുമാഗ്രഹങ്ങളും
ഉറങ്ങാന്‍ കഴിയുന്നില്ലതുകൊണ്ട്‌ തന്നെ..
എത്രനേരം കിടന്നങ്ങനെയെന്നറിയില്ല..
ഒടുവിലന്നത്തെ സ്വപ്നത്തിലെങ്കിലും...
അവളെത്തുമെന്നാശിച്ച്‌...ഞാന്‍... ത
ലയണയും കെട്ടിപ്പിടിച്ചൊരു...
ചെറുപുഞ്ചിരിയോടെ...
മെല്ലെ വഴുതിവീണുറക്കത്തിലേയ്ക്ക്‌...

Saturday, May 24, 2008

മഴ

ഇടിയും മിന്നലുമെന്നില്‍ ഭീതി നിറച്ചു...
അധികരിപ്പിയ്ക്കുന്നെന്നിലെ ഭയത്തെ..
വീശിയടിയ്ക്കുന്നൊരാ കാറ്റില്‍...
ആടി ഉലയുന്ന മരങ്ങളൊക്കെയും..
എന്താണെന്നുള്ളിലെനിയ്ക്കറിയില്ല...
ഭയമുള്ളിലൊതുക്കി പുറത്തേക്കിറങ്ങി
ഞാനെന്‍ മനസ്സിന്‍ വാതില്‍ തുറന്ന്...
ഇറുകെയടച്ചിരുന്നു ഞാനെന്‍ കണ്ണുകള്‍...
കാതിലലയ്ക്കുന്നുവോ കാറ്റിലുലയുന്ന
മരച്ചില്ലകള്‍ തന്‍ മര്‍മരം...
ഇല്ല ശമിയ്ക്കുകയാണാ ശബ്ദകോലാഹലം..
മെല്ലെ തുറന്നൊരെന്‍ കണ്ണുകളിലേയ്ക്ക്‌..
വന്നു പതിച്ചൊരു മഴത്തുള്ളിയായ്‌...
മനോഹരമാം നിന്‍ പുഞ്ചിരി...
പിന്നീടതൊരു കുളിര്‍മഴയായ്‌...
പെയ്തിറങ്ങുകയായിരുന്നെന്‍ ഹൃത്തിലേയ്ക്ക്‌..
ആ വേനല്‍ മഴ നല്‍കുമൊരാശ്വാസത്തില്‍..
ഇറ്റുമയങ്ങിടട്ടെ ഞാന്‍ നിന്റെ മടിത്തട്ടില്‍..